വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടത്തിയത് ശ്രീ.ഞെരളത്ത് ഹരിഗോവിന്ദന്‍ ആയിരുന്നു.സോപാനസംഗീതത്തെപ്പറ്റിയും,ഇടക്കയെപ്പറ്റിയും ഗീതാഗോവിന്ദത്തെപ്പറ്റിയും ഉള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം സോദാഹരണം വിശദീകരണം നല്‍കി.2010 ജൂണ്‍ 21 നു നടന്ന പരിപാടിയില്‍ ഇടക്കയു മായി ഹരിഗോവിന്ദനെ സഹായിച്ചത് ശ്രീ.മതുപ്പുള്ളി സുബ്രഹ്മ്ണ്യനായിരുന്നു. ജൂണ്‍ 19 മുതല്‍ 26 വരെ നടന്ന വായനാവാരത്തില്‍ മികച്ച എല്‍.പി.വായനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. യു.പി.കുട്ടികള്‍ വായനാക്കുറിപ്പുകളുടെ പതിപ്പുകള്‍ ഉണ്ടാക്കി.