Followers

Saturday, June 25, 2011

election-2011 june

ഇലക്ഷന്റെ ഒന്നാം ഘട്ടം 18 നിയോജകമണ്ഡലങ്ങളിലും ജൂണ്‍ 21 ന് നടന്നു.3A  മുതല്‍ 7D വരെയുള്ള 18 ക്ലസുകളില്‍ എല്ലാനടപടിക്രമവും പാലിച്ചാണ് ഇലക് ഷന്‍ നടത്തിയത്.നാമനിര്‍ദ്ദേശപ്പട്ടികാ സമര്‍പ്പണം,ചിഹ്നം അനുവദിക്കല്‍,ബാലറ്റ് പേപ്പര്‍,വോട്ട് അഭ്യര്‍ഥന,പോളിങ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവയൊക്കെ നടന്നു.

പട്ടാമ്പിപ്പെരുമയുടെ ആദ്യവായന














2011ജുണ്‍ 21 നാണ് ചരിത്രമാഗസിന്റെ ആദ്യവായനാ‍ച്ചടങ്ങ് സംഘടിപ്പിച്ചത്.എഴുത്തുകാരും കുട്ടികളും നാട്ടുകാരും മുഖാമുഖം ഒത്തുചേര്‍ന്നു.കാമിനിയുടെ പുള്ളുവന്‍പാട്ടോടെ പരിപാടി തുടങ്ങി.കെ.ഇ.തങ്ങള്‍ക്ക് ഒന്നാം ക്ലാസിലെ അഭിഷേക് ആദ്യ പ്രതി നല്‍കി.ചന്ദ്രന്‍ പെരുമുടിയൂര്‍,ആര്യന്‍ കണ്ണന്നൂര്‍,എം.എസ്.കുമാര്‍,വി.ടി.വാസുദേവന്‍,കക്കാട്ടിരി ബാലന്‍,കക്കാട്ടിരി രാമന്‍,രാജന്‍ മാഷ് വടക്കെപാട്ട്,അളഗിരി,അലി ഇഖ് ബാല്‍,കുറുവാന്തൊടി ബാലചന്ദ്രന്‍,ക്രിസ്റ്റി ഉദുപ്പുരു,അജയന്‍,സാജിദ്.കിട്ടക്ക,  പ്രധാനാധ്യാപിക ഇ.ലക്ഷ്മി,റ്റി.സത്യ നാഥന്‍ ,റ്റി.പി.സുരേഷ്,എന്നിവര്‍ സംസാരിച്ചു.പി.ടി.എ.പ്രസിഡന്റ് .പി.ഹംസ അധ്യക്ഷനായി.പട്ടാമ്പിയുടെ പരിസ്ഥിതി,ചരിത്രം,രാഷ്ട്രീയം,നാടന്‍ കലകള്‍,സ്ഥാപനങ്ങള്‍,വ്യവസായം,ഗതാഗതം,സിനിമ,കൃഷി,ഭൂമിശാസ്ത്രം,ആരാധനാലയങ്ങള്‍,ആഘോഷങ്ങള്‍,ആരോഗ്യം,തുടങ്ങി സര്‍വ മേഖലകളെയും സമഗ്രമായി പ്രദിപാദിക്കുന്നതാണ് പട്ടാമ്പിപ്പെരുമ.എന്‍,എം.നമ്പൂതിരി,എസ്.രാജേന്ദു.ഡോ: ഗ്രീഷ്മ ലത,ഡി.വിനയചന്ദ്രന്‍, എം.ജി.ശശി.സാറ ജോസഫ്,ശ്രീജ&നാരയാണന്‍,ഡി.പാണി,എം.ശിവശങ്കരന്‍.ചക്രപാണി പെരുമ്പ്രനായര്‍.കെ മനോഹരന്‍ ,കെ.പി.കെ.പട്ടാമ്പി തുടങ്ങിയവരുടെ രചനകളും ഓര്‍മകളും പട്ടാമ്പിപ്പെരുമയിലുണ്ട്.

പരിസ്ഥിതിദിനം-2011



പ്രവേശനോല്‍സവം-2011 ജൂണ്‍ 1 OPENING DAY

 പ്രവേശനോല്‍സവം പട്ടാമ്പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഇത്തവണ റെക്കോര്‍ഡ് പ്രവേശനമാണ് ഉണ്ടായത്. കഴിഞ്ഞ തവണ ഒന്നാം ക്ലാസില്‍ 99 ആയിരുന്നു അഡ്മിഷന്‍ .ഇത്തവണ 140 ആണത്.2010 ജൂണില്‍ ആകെ കുട്ടികള്‍ 995 ആയിരുന്നു.ഇത്തവണ 1052 ആണ് .പുതിയ PET അധ്യാപകനെയും അതിനാല്‍ ഇത്തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്.