Followers

Friday, August 20, 2010

ONAM FEST-2010 ഓണാഘോഷപരിപാടികള്‍



പ്രീ-പ്രൈമറിക്കാരിട്ട പൂക്കളം.താഴെ മറ്റു പൂക്കളങ്ങളും മത്സരവിജയികളു.




  .


  






                                                         
പൂക്കളങ്ങളും ഓണപ്പാട്ടുകളും സ്കിറ്റുകളും തിരുവാതിരക്കളിയുമായി ഓണം സ്കൂളിലുമെത്തി. റംസാന്‍ കാലമായതിനാല്‍ ഇത്തവണ ഓണസദ്യ ഉണ്ടായില്ല.‘‘മാവേലി പട്ടാമ്പിയില്‍’’-എന്നതായിരുന്നു സ്കിറ്റിന്റെ   വിഷയം.പരിസരമലിനീകരണം,മദ്യപാനം,കൊല,അക്രമങ്ങള്‍,മോഷണം,മുതല്‍ അടിപൊളിസംസ്കാരം വരെയുള്ള കാര്യങ്ങള്‍ കണ്ട് അന്തംവിടുന്ന മാവേലിയെ ഏല്ലാ ക്ലാസുകാരും അവതരിപ്പിച്ചു.പ്രീ-പ്രൈമറി കുട്ടികള്‍ അടക്കം 24 പൂക്കളങ്ങള്‍ തീര്‍ത്തു. ഏവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.ഓണാനുഭവങ്ങളും സവിശേഷതകളും ചേര്‍ത്ത് പതിപ്പുകള്‍ നിര്‍മ്മിക്കാനും വിദ്യാരംഗം കലാസാഹിത്യവേദി തീരുമാനിച്ചിട്ടുണ്ട്.  

KALEIDOSCOPE WORKSHOP



സയന്‍സിലെ രണ്ടാം പാഠത്തിലൂടെ പോകുമ്പോഴാണ് കാലിഡോസ്കോപ്പ് നിര്‍മ്മാണം ഉണ്ടായത്.സാമഗ്രികളെല്ലാം ഒരുക്കി ആഗ്സ്റ്റ് 16-ന് ഉച്ചക്ക് 6-സി ക്ലാസിലെ കുട്ടികളും സുരേഷ്മാഷും മുഹമ്മദ് അലിമാഷും കൂടി കാലിഡോസ്കോപ്പുകള്‍ ഉണ്ടാക്കി.സ്വന്തമായി ഇത് കൈയില്‍ വന്നപ്പോള്‍ പെരിസ്കോപ്പും ആവര്‍ത്തനപ്രതിഫലനപ്പെട്ടിയും കൂടി വേണമെന്ന ദൃഡനിശ്ചയത്തിലാണ് കുട്ടികള്‍.സമാനമായ പ്രവര്‍ത്തനം എല്ലാ ക്ലാസിലും നടന്നു.ആറാം ക്ലാസുകാറുടെ ഓരോ‍രുത്തരുടെയും കയ്യില്‍ ഇപ്പോള്‍ ഒരു കണ്ണാടിഉപകരണമെങ്കിലും ഉണ്ട്. 

INDEPENDANCE DAY



                                          



                                                             
            
                                                           വിജയികളെ അനുമോദിക്കല്‍







LSS വിജയികള്‍
ഇന്ത്യയുടെ അറുപത്തിനാലാം സ്വാതന്ത്ര്യദിനം സമുചിതമായി കൊണ്ടാടി.ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തി.പി.റ്റി.എ പ്രസിഡന്റ് ഹംസ,മെംബര്‍ മുകേഷ്,ബാബു,സത്യന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ പ്രസംഗം, ദേശഭക്തിഗാനങ്ങള്‍,സ്കിറ്റ്,കവിത- എന്നിവ അവതരിപ്പിച്ചു.LSS-USS വിജയികള്‍,കഴിഞ്ഞ വര്‍ഷത്തെ ഏഴാം ക്ലാസിലെ ഉയര്‍ന്ന ഗ്രേഡുകാര്‍,യുദ്ധവിരുദ്ധദിനമള്‍സരവിജയികള്‍,ചാന്ദ്രദിനമള്‍സരവിജയികള്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അറബിക് പത്രം പ്രകാശനം ചെയ്തു. ഞായറാഴ്ച്ചയായിട്ടും ധാരാളം രക്ഷിതാക്കളും ഭൂരിഭാഗം കുട്ടികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.