Followers
Friday, July 2, 2010
NILA SOAPS
സോപ്പുനിര്‍മ്മാണം ഇത്തവണ നേരത്തെ തുടങ്ങി.IRTC മുണ്ടൂരില്‍നിന്ന് കൊണ്ടുവന്ന മൂന്നു കിറ്റുകള്‍ സോപ്പുകളാക്കി.സയന്‍സ് ക്ലബ്ബ് കുറെ വര്‍ഷങ്ങളായി ഈ പ്രവര്‍ത്തനം ചെയ്യുന്നു. ഉണ്ടാക്കിയ സോപ്പുകള്‍ കുട്ടികളും അധ്യാപകരും കൊണ്ടുപോയി.ഇലക്ട്രിക്കല്‍ വയറിംഗ്, തയ്യല്‍,ഗ്ലാസ്സ് പെയിന്റിംഗ്,ക്രാഫ്റ്റ് വര്‍ക്സ് എന്നിവ കൂടി തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഇത്തവണ ഉദ്ദേശിക്കുന്നുണ്ട്.
SCHOOL ELECTION-2010
തികച്ചും ജനാധിപത്യരീതിയില്‍തന്നെയായിരുന്നു ലീഡര്‍മാരുടെ തിരഞ്ഞെടുപ്പ് .ഓരോ ക്ലാസും നിയോജകമണ്ഡലങ്ങള്‍.അവിടെനിന്ന് വിജയിച്ച 2 ലീഡര്‍മാര്‍ (MP) വീതം മൊത്തം 36 പേരില്‍നിന്ന് വീണ്ടും സ്കൂള്‍ലീഡര്‍മാരുടെ തിരഞ്ഞെടുപ്പ്. ഈ 36 അംഗപാര്‍ലിമെന്റ് മേധാവിയാണ് (President) സ്കൂള്‍ലീഡര്‍.ബാലറ്റ്, ബാലറ്റ്ബോക്സ്,പേര്‍വായന,ഒപ്പിടല്‍,മഷികുത്തല്‍,നാമനിര്‍ദ്ദേശപ്പട്ടിക,പ്രചരണം,ചിഹ്നം തുടങ്ങി എല്ലാ നടപടിക്രമങ്ങളും ഉണ്ടായി.ആവേശമുണര്‍ത്തിയ ഈ പരിപാടിയുടെ മേല്‍നോട്ടം കൌസല്യടീച്ചര്‍ക്കായിരുന്നു.ജൂലായ് 14 നു കൂടിയ പാര്‍ലിമെന്റ് യോഗം മന്ത്രിമാരെ തിരെഞ്ഞെടുത്തു.
Subscribe to:
Posts (Atom)