Followers
Tuesday, October 5, 2010
ശുചിത്വവാരം-ശുചിത്വസേന
ശുചിത്വസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങി.5 ബ്ലോക്കുകളിലേക്കും ചുമതലകള്‍ വിഭജിച്ച് കുട്ടികള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കി.പ്ലാസ്റ്റിക്-ജൈവമാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നു.എല്ലാ ക്ലാസുകളിലും വേസ്റ്റ് ബിന്നുകള്‍,അഞ്ച് ബ്ലോക്കുകളിലേക്ക് വേസ്റ്റ് ബിന്നുകള്‍,ഉച്ചഭക്ഷണാവശിഷ്ടങ്ങള്‍ക്കുള്ള ബിന്‍ എന്നിവ വെവ്വേറെ സ്ഥാപിച്ചു.തിങ്കളാഴ്ച ഡ്രൈ ഡേ ആചരിക്കുന്നു.ഉച്ചഭക്ഷണാവശിഷ്ടങ്ങള്‍ അടുത്തുള്ള പന്നിവളര്‍ത്തല്‍ കേന്ദ്രക്കാര്‍ കൊണ്ടുപോവുന്നു.പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ട്.പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ലക്ഷ്മീദേവി,കൃഷ്ണന്‍ എന്നീ അധ്യാപകര്‍ക്കാണ്.സെപ്റ്റംബര്‍ 28 ന് പര്‍ച്ച വ്യാധികള്‍ , വ്യക്തിശുചിത്വം,സാമൂഹ്യശുചിത്വം എന്നിവയെപ്പറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധീര്‍ രാജുമായി കുട്ടികള്‍ സംവദിച്ചു.
Subscribe to:
Posts (Atom)