അഞ്ചു മാസത്തെ ഇടവേളക്കുശേഷം വീണ്ടും സ്കൂളില്‍ ....ഹാ.....ഹൂ...ഹിയാ....ശബ്ദങ്ങള്‍. കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന കായിക പരിശീലനപരിപാടി വീണ്ടും ആരംഭിച്ചു. കരാട്ടെ, കളരി , യോഗ എന്നിവയാണ് തുടങ്ങിയത്. കമാലും ശിഷ്യന്‍മാരുമാണ് തികച്ചും സൌജന്യമായി പഠിപ്പിക്കുന്നത്.വൈകീട്ട് 5 മണി വരെയാണ് പരിശീലനം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും, മൊത്തം 200 ഓളം പേര്‍ പരിശീലിക്കുന്നുണ്ട്.ശാരീരികാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്കിത് തുണയാകുന്നു.
No comments:
Post a Comment