Followers

Tuesday, February 16, 2010

പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍


പെണ്‍കുട്ടികള്‍ക്ക് യോഗ-കരാട്ടെ ക്ലാസ്
  യു.പി.വിഭാഗം പെണ്‍കുട്ടികള്‍ക്ക് ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ അഞ്ചുവരെയാണ് ക്ലാസുകള്‍.ലിംഗസമത്വത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് പഠനത്തിലും ജീവിതത്തിലും ആത്മവിശ്വാസം കൊടുക്കുന്ന തരത്തിലുള്ള ശാരീരികാഭ്യാസം.പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പാര്‍ട്ട്-2 മേഖലയില്‍               സ്കൂളുകള്‍ക്ക് നിലവിലുള്ള സാഹചര്യത്തില്‍ ചെയ്യവുന്ന പ്രവര്‍ത്തനസാധ്യതകളുടെ അന്വേഷണം.2009 ഒക്ടോബര്‍ 27 നായിരുന്നു പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിച്ചത് എസ്.എസ്.എ -ഡി.പി.ഒ.ശ്രീ.കെ.സി.ഗോപാലകൃഷ്ണന്‍ആണ്.ബി.പി.ഒ.ശ്രീ.അലി ഇഖ്ബാല്‍ അധ്യക്ഷനായിരുന്നു.പട്ടാമ്പിയിലെ പ്രമുഖ മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഡയറക്ടര്‍ ജമാല്‍ സാഹിബിന്റെയും സഹപ്രവര്‍ത്തകരുടെയും മേല്‍നോട്ടത്തിലാണ്‍ ക്ലാസുകള്‍.ആകെ 50 കുട്ടികള്‍ ഉണ്ട്.കൂടാതെ ആണ്‍കുട്ടികള്‍ ക്കും ക്ലാസുകള്‍ വേറെ നടക്കുന്നുണ്ട്.പി.റ്റി.എ സഹകരണത്തോടെ എല്ലാവര്‍ക്കും യൂണിഫോം വിതരണം നടന്നു.2010 ഫെബ്രുവരി 20 ന് ഒരു മണിക്കൂര്‍ നീണ്ട പ്രദര്‍ശനച്ചടങ്ങോടെ പദ്ധതിയുടെ നടപ്പുവര്‍ഷത്തെ       പ്രവര്‍ത്തനങ്ങള്‍ സമാപിക്കും.അടുത്ത വര്‍ഷവും ക്ലാസുകള്‍ വിപുലമായി നടത്താനാണ് പ്ലാന്‍.
                           

No comments:

Post a Comment