Followers

Thursday, December 2, 2010

ഔഷധസസസ്യതോട്ടം

                                                  ജൈവവൈവിധ്യവര്‍ഷമാണല്ലോ 2010.അപ്പോള്‍ സയന്‍സ് ക്ലബും പരിസ്ഥിതിക്ലബും ചേര്‍ന്ന് സ്കൂളിലെ സസ്യങ്ങള്‍ക്കെല്ലാം പേരെഴുതി വക്കാന്‍ തീരുമാനിച്ചു.90% സസ്യങ്ങളും നേരത്തെ അവിടെ ഉണ്ടായിരുന്നതാണ്.രംഭ,കടലാടി,പാര്‍ത്തീനിയം,വള്ളിക്കുറുന്തോട്ടി തുടങ്ങി എട്ടുപത്തെണ്ണം മാത്രമേ പുതിയതായി നട്ടിട്ടുള്ളൂ.                    ഉങ്ങ്.മഴമരം,കണിക്കൊന്ന,അരണമരം,കാറ്റാടി,ആര്യവേപ്പ്,അരിനെല്ലി,മള്‍ബറി.മുള്ളഞ്ചക്ക,ശീമക്കൊന്ന തുടങ്ങി ധാരാളം മരങ്ങള്‍ ഉണ്ടിപ്പോള്‍.                                                                                                        സയന്‍സ് ക്ലബ്ബ് ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്.                                                                                                                                              ഇപ്പോള്‍ സ്കൂളില്‍ നല്ല തണലുമാണ്.10 വര്‍ഷം മുന്‍പത്തെ ഒരു ചിത്രം കിട്ടി.അപ്പോഴാണ് ശരിക്കും ഞങ്ങളുടെ  സുഖം ബോധ്യമായത്.കാക്കയ്ക്കിരിക്കാന്‍ തണലില്ലാത്ത അക്കാലത്ത് കളിയും അസംബ്ലിയും ഒക്കെ പൊരിവെയിലത്തായിരിക്കും.പൊടിയുടെ കാര്യം പറയാനുമില്ല.
അന്ന്

അന്ന്

ഇന്ന്...തണലത്താണ് കരാട്ടെ പരിശീലനം

ഹരിതവിദ്യാലയം.......

No comments:

Post a Comment